← Back to Home

Notice Board

കലാ സന്ധ്യ

November 23, 2026 · Posted by Sreeja Subash

പടനിലം പരബ്രഹ്മ ക്ഷേത്രാങ്കണത്തിൽ സപര്യ കലാസാഹിത്യവേദിയുടെയും അഡോൺ അക്കാദമിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചിത്രശിൽപ പുസ്തക പ്രദർശനത്തോടനുബന്ധിച്ച് വിവേകാനന്ദ വിദ്യാപീഠം, ആറ്റുവയിലെ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
നവംബർ 19-ന് നടന്ന പരിപാടിയിൽ വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ ശ്രദ്ധേയമായി. കുട്ടികളുടെ സർഗാത്മക കഴിവുകളും കലാപ്രതിഭയും പ്രകടമാക്കിയ പരിപാടികൾ സദസ്സിന്റെ മുക്തകണ്ഠമായ പ്രശംസ നേടി.
പരിപാടിയുടെ ഉദ്ഘാടനവും സമ്മാനദാനവും വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ നടന്നു. വിദ്യാർത്ഥികൾക്ക് തങ്ങളുടെ കഴിവുകൾ പൊതുവേദിയിൽ അവതരിപ്പിക്കാനുള്ള മികച്ച അവസരമായി ഈ പരിപാടി മാറി.

← Back to Home