ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. – ഉണർവ് 2026
ചാരുംമൂട്. ആറ്റുവ: വിവേകാനന്ദ വിദ്യാപീഠത്തിലെ നല്ല പാഠം ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ‘ഉണർവ് 2026’ എന്ന പേരിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.നവംബർ 26 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ വിദ്യാലയത്തിൽ നടന്ന ക്ലാസിന് പ്രമുഖ ലൈഫ് കോച്ചും ഡിജിറ്റൽ സംരംഭകനുമായ ശ്രീ. സുനിൽ ചന്ദ്രശേഖർ നേതൃത്വം നൽകി .
പുതുതലമുറയെ ലഹരിയുടെ ഉപയോഗം എങ്ങനെ ബാധിക്കുന്നു, ലഹരിയുടെ ദൂഷ്യഫലങ്ങൾ എന്തെല്ലാമാണ്, ജീവിതത്തിൽ ആത്മവിശ്വാസം എങ്ങനെ വളർത്തിയെടുക്കാം തുടങ്ങിയ വിഷയങ്ങളാണ് ക്ലാസിൽ ചർച്ച ചെയ്തത്.
നാലാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കായാണ് ക്ലാസ് സംഘടിപ്പിച്ചത്. ലഹരിമുക്തവും ആത്മവിശ്വാസമുള്ളതുമായ ഒരു പുതുതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാലയ പ്രിൻസിപ്പാൾ ജെ. ഹരീഷ്കുമാർ, വിദ്യാലയ സമിതി പ്രസിഡന്റ്
Ad.K. K. അനൂപ് അക്കാഡമിക് കോർഡിനേറ്റർ അംബിക ടീച്ചർ എന്നിവർ പങ്കെടുത്ത ക്ലാസ്സിൽ നല്ല പാഠം കോർഡിനേറ്റർ മാരായ രാജശ്രീ. T.R, സ്വാഗതവും
അക്ഷരഹരി കൃതജ്ഞത യും രേഖപ്പെടുത്തി