ലോക പരിസ്ഥിതി ദിനം വിവിധ കാര്യപരിപാടികളോട് കൂടി ആചരിച്ചു. പരിസ്ഥിതി പ്രവർത്തകൻ ആയ ശ്രീ. പ്രശോഭ് കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വളരെ വിശദമായി അദ്ദേഹം സംസാരിച്ചു.സ്കൂൾ principal ശ്രീ ഹരീഷ് സാർ അദ്ദേഹത്തെ പൊന്നടയണിയിച്ച് ആദരിച്ചു.മികച്ച കർഷകനുള്ള അവാർഡ് ലഭിച്ച ശ്രീ. രമേശൻ ചേട്ടനും സഹധർമ്മിണി ശ്രീമതി. അംബികയും സന്നിഹിതരായിരുന്നു.

വിദ്യാലയ സമിതി സെക്രട്ടറി ശ്രീ. സന്തോഷ് കാളിമംഗലത്ത് രമേശൻ ചേട്ടനെ പൊന്നാട അണിയിച്ച് ആദരിച്ചു. വിദ്യാലയത്തിൽ ഒരു പൂന്തോട്ടം പദ്ധതിയുടെ ഭാഗമായി കുട്ടികൾ കൊണ്ടുവന്ന പൂച്ചട്ടി ഹരീഷ് സാർ ഏറ്റുവാങ്ങി. വിദ്യാലയ സമിതി അക്കാഡമിക് കോർഡിനേറ്റർ അംബിക ടീച്ചർ, ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.രമേശൻ ചേട്ടൻ വൃക്ഷത്തൈ നട്ടു.അധ്യാപകരും കുട്ടികളും ചേർന്ന് വിദ്യാലയ മുറ്റത്ത് ചെടികൾ നട്ടു . വിദ്യാർഥികൾ പോസ്റ്ററുകൾ, പ്ലകാർഡുകൾ എന്നിവ നിർമ്മിച്ചു കൊണ്ടുവന്നു. LP, UP വിഭാഗങ്ങളിലായി ക്വിസ് മത്സരം നടന്നു

