03/06/26 വിദ്യാലയത്തിൽ പ്രവേശനോത്സവം ആഘോഷിച്ചു. വിശിഷ്ടവ്യക്തികളെ ആരതി ഒഴിഞ്ഞു സ്വീകരിച്ചു. തുടർന്നു ഉദ്ഘാടന സഭ ആരംഭിച്ചു. ദീപപ്രോജ്ജ്വലനത്തോട് കൂടി ആരംഭിച്ച ചടങ്ങിൽ പ്രാർത്ഥനക്കു ശേഷം ഭഗവത്ഗീത കുട്ടികൾ ചൊല്ലി.സ്കൂൾ Viceprincipal ശ്രീമതി. രാജശ്രീ. T. Rഎല്ലാവർക്കും സ്വാഗതം ആശംസിച്ചു. വിദ്യാലയ സമിതി പ്രസിഡന്റ് Ad. K. K. Anoop അധ്യക്ഷപ്രസംഗം നടത്തി.

BVN ജില്ലാ ജോ. സെക്രട്ടറി ശ്രീ മനോജ്. P.M മുഖ്യപ്രഭാഷണം നടത്തി.ഇന്ന് പ്രധാന അധ്യാപകൻ ആയി Join ചെയ്ത ശ്രീ. ഹരീഷ് sir നെ School Leader Kumari Aswathi Ajeesh പൊന്നാട അണിയിച്ച് ആദരിച്ചു.
ദീപപ്രോജ്ജ്വലനം നിർവഹിച്ച ശ്രീ. പരമേശ്വരൻ ഭട്ടതിരിപ്പാട്,പൂർവ്വവിദ്യാർഥി നീരജ് കുമാർ, സമിതി Vice president , ശ്രീ രവിപിള്ള , Joint Secretary ശ്രീ. സുനിൽ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.അധ്യാപിക വിമല. പി കൃതജ്ഞത രേഖപ്പെടുത്തി .വന്ദേമാതരത്തോടുകൂടി ഉദ്ഘാടനസഭ അവസാനിച്ചു.കുട്ടികളെ ആരതി ഒഴിഞ്ഞ് ക്ലാസ്സുകളിൽ കയറ്റി . എല്ലാവർക്കും മധുരം വിതരണം ചെയ്തു

